മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ) റിയാദിൽ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പൻ, എൻ.ആർ.കെ ഫോറം കൺവീനർ സുരേന്ദ്രൻ കൂട്ടായ്, വനിത വിഭാഗം പ്രസിഡൻറ് സൈഫുന്നീസ സിദ്ദീഖ്, എക്സിക്യൂട്ടിവ് അംഗം സൈഫു വണ്ടൂർ തുടങ്ങിയവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. മിഅ പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു.
ഫൈസൽ തമ്പലക്കോടൻ, ട്രഷറർ ഉമറലി അക്ബർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിൽ ബാബു എടവണ്ണ, ഹബീബ് റഹ്മാൻ, കരീം മാസ്റ്റർ, വിനീഷ് ഒതായി, ശിഹാബ് കരിവാരകുണ്ട്, അൻവർ സാദത്ത്, ഇ.പി. സഗീറലി, അസൈനാർ ഒബയാർ, വഹീദ് വാഴക്കാട്, ജംഷാദ് തുവ്വൂർ, ജംഷി, ശിഹാബ് മാറാക്കര, സാക്കിർ മഞ്ചേരി, ഷൗക്കത്ത് നിലമ്പൂർ, ഷാഹുൽ ഹമീദ് കൂട്ടിലങ്ങാടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമറലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.