എം.ജി.എം ഭാരവാഹിയായിരുന്ന ഹസീന ടീച്ചർ റിയാദിൽ നിര്യാതയായി

റിയാദ്: മുജാഹിദ് ഗേൾസ് മൂവ്‌മെൻറ്​ (എം.ജി.എം) റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിയായിരുന്ന മലപ്പുറം സ്വദേശിനി റിയാദിൽ നിര്യാതയായി. റിയാദ് സലഫി മദ്‌റസ സീനിയർ അധ്യാപികകൂടിയായ ഹസീന ടീച്ചർ കോട്ടക്കൽ (48) ആണ് മരിച്ചത്. അസുഖബാധിതയായി റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 23 വർഷമായി റിയാദിലുള്ള ഇവർ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് അസുഖബാധിതയായത്. 

തഹ്ഫീളുൽ ഖുർആൻ ഈവനിങ് ഷിഫ്റ്റ് അധ്യാപിക, എം.ജി.എം ശരീഅ കോഴ്സ് കോഡിനേറ്റർ, ഹദീസ് കോഴ്സ് കോഡിനേറ്റർ, വനിതാ വിങ് ദഅവാ വിഭാഗം പ്രധാന പ്രബോധക തുടങ്ങി വിവിധ സാമൂഹിക, മത, പ്രബോധന രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: അബ്ദുൽ അസീസ് കോട്ടക്കൽ, മക്കൾ: അബ്ദുൽ ഹസീബ്, അദീബ്, യാര, അബാൻ. 

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കാൻ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ്‌ ചെയർമാൻ റഫീഖ് പുല്ലൂരും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളും രംഗത്തുണ്ട്.

Tags:    
News Summary - MGM member Haseena teacher dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.