റിയാദ്: റിയാദ് നഗരത്തിെൻറ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന റിയാദ് മെട്രോ ട്രെയിൻ ട്ര ാവൽ കാർഡിന് പേര് നിർദേശിക്കാൻ പൊതുജനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന പേര ് നിർദേശിക്കുന്നയാൾക്ക് 10,000 റിയാൽ സമ്മാനം. മത്സരത്തിൽ പെങ്കടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20 സ്മാർട്ട് ഫോണുകളും സമ്മാനം. യാത്ര ചെയ്യാൻ അനുവദിക്കുന്ന പ്രീപെയ്ഡ് സ്മാർട്ട് കാർഡിനാണ് പേര് നിർദേശിക്കേണ്ടത്.
ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പ്ലാസ്റ്റിക് കാർഡാണിത്. നിർദിഷ്ട കിങ് അബ്ദുൽ അസീസ് പൊതുഗതാഗത ശൃംഖലയിലെ ട്രെയിനിലും ബസിലും ഒരേ കാർഡുതന്നെ ഉപയോഗിച്ച് യാത്ര ചെയ്യാനാവും. ഇൗ ഇലക്ട്രോണിക് വാലറ്റ് ദൈനംദിനമോ ആഴ്ച, മാസം, വാർഷികം എന്ന കണക്കിലോ റീചാർജ് ചെയ്ത് ഉപയോഗിക്കാം. കാർഡുകൾ റിയാദ് മെട്രോ സ്റ്റേഷനുകളിൽനിന്നും മറ്റ് സ്റ്റോറുകളിൽനിന്നും വാങ്ങാനാവും. റീചാർജിങ്ങും സ്റ്റേഷനുകളിൽനിന്നും സ്റ്റോറുകളിൽനിന്നും നടത്താനാവും. ഒാൺലൈനിലൂടെയും ചാർജ് ചെയ്യാനാവും. യാത്രക്കുമുമ്പ് അതത് സ്റ്റേഷനുകളിലെ റീഡറുകളിൽ കാർഡ് സ്വൈപ്പ് ചെയ്താണ് അകത്ത് പ്രവേശിപ്പിക്കേണ്ടത്. തിരിച്ചിറങ്ങുേമ്പാൾ ലോഗ് ഒൗട്ടും ചെയ്യണം. കാർഡിെൻറ ലക്ഷ്യം പ്രതിഫലിപ്പിക്കുന്നതാകണം പേര്. http://riyadhmetro.sa/ar/metrocard/ എന്ന ലിങ്കിൽ പേരുകൾ നിർദേശിച്ച് മത്സരത്തിൽ പെങ്കടുക്കാം. ജൂലൈ 23 വരെയാണ് അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.