മക്കയിൽ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്

മക്ക: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​​​െൻറ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. മുഖത്വത് വലിയുൽ അഹ്ദിൽ ബുധനാഴ്​ച ഉച്ചയോടടുത്താണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം വീണതെന്ന് മക്ക സിവിൽ ഡിഫൻസ്​ വക്താവ് കേണൽ റാഇദ് അൽമുൻതസരി പറഞ്ഞു. 
കോൺക്രീറ്റിനിടെ താങ്ങ് കൊടുത്ത മരം തകർന്നാണ് അപകടം. നാല് തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുമായി സഹകരിച്ച് അപകട കാരണമറിയാൻ നടപടികളാരംഭിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.  

Tags:    
News Summary - melkoora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.