മീഫ്രണ്ട് ‘ഈദ് മെഹ്ഫിൽ 2024’ ഇന്ന് റിയാദ് ലുലു മാളിൽ
ജിദ്ദ: ഈദ് ആഘോഷങ്ങളുടെ ഭാഗമായി മീ-ഫ്രണ്ട് സംഘടിപ്പിക്കുന്ന ‘ഫൗരി ഈദ് മെഹ്ഫിൽ 2024’ ഇന്ന് റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ഷോയിൽ യുവഗായകരായ ജാസിം ജമാൽ, ബാദുഷ, ദാന റാസിഖ്, സജിലി സലീം എന്നിവർ മാപ്പിളപ്പാട്ട് ഇശലുകളുമായി വേദിയിലെത്തും.
ഷോയോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഹന്തി മത്സരത്തിന്റെ റിയാദ് മേഖല ഫൈനലും ഇതോടൊപ്പം നടക്കും. നേരത്തേ രജിസ്റ്റർ ചെയ്ത മത്സരാർഥികളിൽനിന്നും തെരഞ്ഞെടുത്ത 20 പേർ ലൈവായി ഫൈനലിൽ മാറ്റുരക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്യും. ഷോയിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന രീതിയിലായിരിക്കും പ്രവേശനം. വ്യാഴാഴ്ച ദമ്മാം ലുലു മാളിലും വെള്ളിയാഴ്ച ജിദ്ദ അൽ റവാബി ലുലു മാളിലും ‘ഫൗരി ഈദ് മെഹ്ഫിൽ 2024’ നടന്നിരുന്നു. ഇരു സ്ഥലങ്ങളിലും വൻ ജനാവലിയാണ് എത്തിയത്. എല്ലാ റീജ്യനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേർ വീതം മെഹന്തി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.