മഴയെ തുടർന്ന്​ രൂപപ്പെട്ട മദീനയിലെ സെലീമിയ വെള്ളച്ചാട്ടം

വൈറലായി മദീനയിലെ സെലീമിയ വെള്ളച്ചാട്ടം

ജിദ്ദ: മദീന മേഖലയിലെ സെലീമിയ വെള്ളച്ചാട്ടത്തിന്റെ വിസ്​മയിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ബദർ ഗവർണറേറ്റ്​ പരിധിയിലാണ്​ മരുഭൂമിയിൽ ചിന്തിക്കാൻ പോലും കഴിയാത്ത അത്ഭുതകരമായ കാഴ്​ചയൊരുക്കി വലിയ ജലപാതം രൂപപ്പെട്ടിരിക്കുന്നത്​. കനത്ത മഴയെ തുടർന്ന്​ മലകളിൽനിന്നുണ്ടായ വെള്ളപ്പാച്ചിൽ സൃഷ്​ടിച്ച ഈ വെള്ളച്ചാട്ടത്തിന്റെ ഡ്രോൺ ഷോട്ടടക്കമുള്ള വീ​ഡിയോ ആണ്​ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം തീർത്തിരിക്കുന്നത്​.​

സൗദിയിലെ പല മാധ്യങ്ങളും ​സെലീമിയ വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്​ചകൾ പുറത്തുവിട്ടു​. സാമൂഹിക മാധ്യമങ്ങളും അത്​ ഏറ്റെടുത്തു. ഇതോടെ ഇത്​ വൈറലായി. സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ചൊവ്വാഴ്ച വിഡിയോ പ്രസിദ്ധീകരിച്ചു​. മഴക്കാല കാഴ്​ചകളും പ്രകൃതിയിൽ അത് ചെലുത്തുന്ന സ്വാധീനവും പകർത്തുന്ന പ്രശസ്​ത സൗദി ഫോട്ടോഗ്രാഫർ റാഇദ്​ അൽഔഫിയാണ്​ വീഡിയോ പകർത്തിയത്​.

കനത്ത മഴയോടൊപ്പം സൗദിയിലെ ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലനിരകളും താഴ്‌വരകളും അടങ്ങുന്ന സ്ഥലങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ദിവസങ്ങളോളം പ്രത്യക്ഷപ്പെടുക പതിവാണ്​. ശക്തമായ മഴയുടെ ഫലമായാണ്​ ​െസലീമിയയിൽ വെള്ളച്ചാട്ടത്തിന്റെ കണ്ണഞ്ചിപ്പിക്കുക കാഴ്​ചയുണ്ടായത്​. വെള്ളച്ചാട്ടത്തിലൂടെ ധാരാളം അളവിൽ വെള്ളം പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരയിലേക്ക് ഒഴുകുന്ന അപൂർവ ദൃശ്യങ്ങൾ കൗതുകമുണർത്തുന്നതാണ്​.


മദീനയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അഖീല അൽഅയാദത്ത് ഗ്രാമത്തിന് വടക്കുള്ള ഉയർന്ന സ്ഥലത്ത്​ നിന്നാണ്​ ഈ മനോഹരമായ കാഴ്ച ചിത്രീകരിച്ചതെന്ന് അൽ ഒൗഫി ത​െൻറ വീഡിയോ വൈറലായ ശേഷം ‘അൽ അറബിയ’ ചാനലിനോട്​ പറഞ്ഞു.

Full View

സെലീമിയെ ഷുഐബിന്റെ അവസാന ഭാഗത്താണ്​ ഈ വെള്ളച്ചാട്ടം. മദീനയുടെ കിഴക്കുള്ള വാദി അൽഷഖ്റയുടെ പോഷക അരുവികളിൽ ഒന്നാണിത്​. കനത്ത മഴയുണ്ടായ ശേഷം സാധാരണയായി ദിവസങ്ങളോളം ഈ വെള്ളച്ചാട്ടം നീണ്ടുനിൽക്കാറുണ്ടെന്നും അൽ ഔഫി പറഞ്ഞു. എല്ലാ ഫോട്ടോഗ്രാഫി പ്രേമികൾക്കും ഈ കാഴ്ച കുളിർമ നൽകുന്നതും ആകർഷകവുമാണ്. സൗദി അറേബ്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ രേഖപ്പെടുത്തുന്നവരാണ്​ ഫോട്ടോഗ്രാഫർമാർ. വെള്ളച്ചാട്ടത്തിന്റെ ഈ ഗംഭീരമായ കാഴ്​ച ജലപ്രവാഹത്തി​െൻറ സൗന്ദര്യത്തെ എടുത്തുകാണിക്കുന്നതാണ്​. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽനിന്ന് സൗന്ദര്യത്തിൽ സെലീമിയയിലെ വെള്ളച്ചാട്ടവും വ്യത്യസ്തമല്ലെന്നും അൽഔഫ്​ പറഞ്ഞു.

Tags:    
News Summary - Medina salimiyah waterfalls goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.