Posted On
date_range Updated On
date_range ഇറാഖി തീർഥാടകൻ ഹറമിന്റെ മുകളിൽ നിന്ന് മത്വാഫിലേക്ക് ചാടി മരിച്ചു
മക്ക: ഹറമിന്റെ മുകളിൽ നിന്ന് മത്വാഫിലേക്ക് ചാടി തീർഥാടകൻ മരിച്ചു. വെള്ളിയാഴ്ച രാവിലെ 8.10 നാണ് ഇറാഖിൽ നിന്ന് ഹജ്ജിനെത്തിയ തീർഥാടകൻ മേൽതട്ടിൽ ചുറ്റും സ്ഥാപിച്ചു കമ്പി വളയത്തിനു മുകളിൽ കയറി മത്വാഫിലേക്ക് ചാടിയതെന്ന് ഇരുഹറം കാര്യാലയ വക്താവ് അഹ്മദ് അൽമൻസൂരി പറഞ്ഞു. ത്വവാഫ് ചെയ്യുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. മാനസികാസ്വാസ്ഥ്യമാവാം ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.