എണ്ണമറ്റ മനുഷ്യജീവനുകൾ നഷ്ടമാകുമായിരുന്ന വലിയ യുദ്ധദുരന്തങ്ങളിൽനിന്നും വേഗം പിന്മാറുവാൻ കഴിഞ്ഞതിൽ ഇന്ത്യയിലെയും പാകിസ്താനിലെയും ജനതകൾക്ക് ആശ്വസിക്കാം. പുതിയ ദുരന്തങ്ങൾ ഒഴിവായിയെങ്കിലും മുൻ സാഹചര്യങ്ങൾ മാറിയിട്ടില്ല എന്ന അവസ്ഥ ഇരുപക്ഷത്തും അസ്വസ്ഥജനകമാണ്. രാഷ്ട്രീയ അസ്ഥിരതയിൽ തുടരുന്ന, ആഭ്യന്തര കലഹങ്ങളിൽ കുഴങ്ങുന്ന, ഭീകരരുമായി പലവിധ ബന്ധങ്ങൾ തുടരുന്ന, അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ കഴിയാത്ത, സാമ്പത്തിക അസ്ഥിരതയിൽ ഉഴലുന്ന അയൽ രാജ്യമായ പാകിസ്താൻ അതേപടി തന്നെ തുടരുകയാണ്.
അത് ലോകത്തോടും സ്വന്തം ജനതയോടും ഉത്തരവാദിത്വമുള്ള ഇന്ത്യക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നത് തുടരുന്ന കാലത്തോളം സമാധാനം ശാശ്വതമാകുമോ എന്ന ചോദ്യം ബാക്കിയാകുകയാണ്. നേരിട്ട് ഏറ്റുമുട്ടലിലേക്ക് എത്തിയപ്പോൾ ഇരു രാജ്യങ്ങൾക്കും വ്യക്തമായിട്ടുണ്ടാകും. ഏതെല്ലാം ആധുനിക ആയുധങ്ങൾ അവരവർ ശേഖരിച്ചുവച്ചിരിക്കുന്നു, ഇനി എന്തെല്ലാം ആധുനിക സംവിധാനങ്ങൾ വാങ്ങി ചേർക്കണം എന്ന ചിന്ത ഇരുകൂട്ടർക്കും ഉണ്ടാകുക സ്വാഭാവികമാണ്.
എങ്കിൽപ്പോലും യുദ്ധത്തിന്റെ അനന്തര ദുരന്ത ഫലങ്ങളിൽനിന്നും രണ്ടു അയൽരാജ്യങ്ങളിലെ ജനതകൾ മോചിതരായി എന്നത് ജനങ്ങൾക്ക് നൽകുന്ന സമാധാനം വളരെ വലുതാണ്. എന്നാൽ ഇനിയും കടം വാങ്ങിയിട്ടായാലും ആയുധങ്ങൾ വാങ്ങാൻ ഓടുന്ന അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കിൽ ഇരു രാജ്യങ്ങളും അവരവരുടെ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നതിൽ സംശയമില്ല. ഇന്ത്യയും സമാധാനവും തമ്മിൽ ഭയങ്കര ദൂരമില്ല, എന്നാൽ അതല്ലല്ലോ അയൽരാജ്യത്തെ അവസ്ഥ എന്നതാണ് ഏറ്റവും വലിയ അനിശ്ചിതത്വമായി തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.