ബുറൈദ: വാഹനാപകടത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ പരേതനായ വർക്കി കുരുവിളയുടെ മകൻ ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനിവക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗരെൻറ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഉടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. നാലുവർഷം മുമ്പാണ് ഷാജി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ലവ്ലി. മക്കൾ: ആഷ്‌ലി, എൽസ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.