ബത്ഹ അതിര്‍ത്തി പോസ്​റ്റില്‍ പിടികൂടിയ മയക്കുമരുന്ന്​ ശേഖരം

സൗദിയുടെ ബത്ഹ അതിര്‍ത്തി പോസ്​റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട

റിയാദ്​: സൗദി അറേബ്യയുടെ ബത്ഹ അതിര്‍ത്തി പോസ്​റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. യു.എ.ഇയോട്​ ചേർന്നുള്ള അതിര്‍ത്തി പോസ്​റ്റ്​ വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആൻഡ്​​ കസ്​റ്റംസ് അതോറിറ്റി വിഫലമാക്കി.സാനിറ്ററി ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,47,952 ലഹരി ഗുളികകളും 184 ഗ്രാം മയക്കുമരുന്നും സുരക്ഷ സാങ്കേതികവിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ്കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ പിന്നീട് അറസ്​റ്റ്​ ചെയ്തതായും അതോറിറിറ്റി അറിയിച്ചു.

Tags:    
News Summary - Massive drug bust at Saudi Arabia's Bathha border post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.