ദമ്മാം: ഖത്തീഫ് കൂട്ടക്കൊലക്കിരയായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി വടക്കേവിള അബ്ദുൽ ഖാദർ സലീമിെൻറ മൃത ദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ ദമ്മാമിൽ ഖബറടക്കി. നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവരുെട നേതൃത്വത്തിലാണ് സംസ്കരിച്ചത്. മൃതദേഹം കണ്ടെത്തി നാലുവർഷത്തിന് ശേഷമാണ് മറവു ചെയ്യുന്നത്. എംബസി ഉദ്യോഗസ്ഥരുടേയും ഒപ്പമുള്ള ഷാജഹാേൻറയും ലാസറിേൻറയും ഫാറൂഖിേൻറയും മൃതദേഹങ്ങൾ നേരത്തെ മറവു ചെയ്തിരുന്നു. ഡി.എൻ.എ പരിശാധന ൈവകിയത് സലീമിെൻറ മൃതദേഹം ഖബറടക്കുന്നത് വൈകാൻ കാരണമായി. സലീമിെൻറ ഉമ്മയുടെ ഡി.എൻ. എ പരിശോധനയാണ് ഫലം കണ്ടത്. ഏഴ് മാസം മുമ്പ് ഉമ്മ മരണപ്പെടുകയും ചെയ്തു. ഭാര്യ ൈഷലജയും രണ്ടു പെൺമക്കളും സലീമിെൻറ മൃതദേഹം മറവുെചയ്ത് കാണാൻ പ്രാർഥനേയാടെ കാത്തിരിക്കുകയായിരുന്നു. സാമൂഹ്യപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനാണ് സലീമിേൻറയും ഷാജഹാേൻറയും മൃതദേഹങ്ങൾ ഖബറടക്കാൻ അനുമതി പത്രം ലഭിച്ചത്. ഷെയഖ് ദാവൂദിെൻറ മൃതദേഹം കൂടി ഖബറടക്കാൻ ബാക്കിയുണ്ട്.
മദ്യ നിർമാണവും വിൽപനയുമുൾെപടെ വഴിവിട്ട ജീവിതമാണ് ഇവരുടെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിെൻറ അന്വേഷണ റിപ്പോർട്ട്. മൃതദേഹങ്ങൾ ഖബറടക്കിയതിനു ശേഷം അർഹമായ ദിയാധനം ലഭിക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കാം എന്നാണ് എംബസി ബന്ധുക്കൾക്ക് നൽകിയ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.