റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷം 32000 പേര്‍ രാജ്യം വിട്ടതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തി​​​െൻറ വിവിധ മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെയായി ഒരു ലക്ഷം പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് മന്ത്രാലയത്തി​​​െൻറ കണക്ക്. 19 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംയുക്തമായി നടപ്പാക്കുന്ന പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്കായി 78 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 16 കേന്ദ്രങ്ങള്‍ കിഴക്കന്‍ പ്രവിശ്യയിലും 12 എണ്ണം ജിദ്ദ ഉള്‍പ്പെടുന്ന മക്ക മേഖലയിലുമാണ്. തലസ്ഥാന നഗരം ഉള്‍ക്കൊള്ളുന്ന റിയാദ് മേഖലയില്‍ പത്ത് നാടുകടത്തല്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്​.

ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും സൗദിയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ 2.85 ലക്ഷത്തോളം പേര്‍ ഹുറൂബ് രേഖപ്പെടുത്തപ്പെട്ടവരാണ്. ഇത്തരക്കാര്‍ക്ക് പിഴയും തടവും കൂടാതെ രാജ്യം വിടാനുളള സുവര്‍ണാവസരമാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്. എന്നാല്‍ പ്രതീക്ഷിച്ചതി​​​െൻറ അഞ്ച് ശതമാനം നിയമ ലംഘകര്‍ മാത്രമാണ് നാടുകടത്തല്‍ കേന്ദ്രങ്ങളെ സമീപിച്ചിട്ടുള്ളത്. ജൂണ്‍ 24ന് (റമദാന്‍ 29) പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകര്‍ക്ക് നിയമാനുസൃതമായ പിഴയും തടവും നല്‍കും.

കൂടാതെ സൗദിയിലേക്ക് വരുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. നാല് വര്‍ഷം മുമ്പ് സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 55 ലക്ഷം പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു എന്ന കണക്കി​​​െൻറ അടിസ്ഥാനത്തിലാണ് നിലവില്‍ പൊതുമാപ്പിനോട് തണുപ്പന്‍ പ്രതികരണമാണെന്ന് അധികൃതര്‍ തുറന്നടിച്ചത്. അതേസമയം 20,000 ഇന്ത്യക്കാര്‍ ഒൗട്ട്പാസ് വാങ്ങി സൗദി വിടാന്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    
News Summary - mapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.