ഖുൻഫുദയിലെ മാമ്പഴത്തോട്ടം
ഖുൻഫുദ: മക്ക മേഖലയിൽ ഏറ്റവും കൂടുതൽ മാമ്പഴം വിളവെടുക്കുന്ന ഖുൻഫുദയിൽ മാമ്പഴ വിളവെടുപ്പ് തുടങ്ങി. നിരവധി മാമ്പഴ തോട്ടങ്ങളാണ് ഇവിടെയുള്ളത്. ടൺകണക്കിനു മാമ്പഴമാണ് ഒാരോ വർഷവും വിളവെടുക്കുന്നത്. 2700ലധികം മാമ്പഴത്തോട്ടങ്ങൾ ഖുൻഫുദയിലുണ്ടെന്ന് മക്ക മേഖല പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ ബ്രാഞ്ച് ഒാഫിസ് മേധാവി എൻജിനീയർ സഇൗദ് ബിൻ ജാറുല്ലാഹ് പറഞ്ഞു.
40 ടൺ മാമ്പഴം വർഷത്തിൽ വിളെവടുക്കുന്നുണ്ട്. മേയ് മുതലാണ് കർഷകർ വിളവെടുപ്പ് ആരംഭിക്കുന്നത്. മൂന്നുമാസം വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. മാമ്പഴമടക്കമുള്ള പഴങ്ങളുടെ കൃഷിക്ക് കർഷകർക്ക് എല്ലാ സഹായവും മന്ത്രാലയം നൽകിവരുന്നുണ്ട്. കൃഷിക്കാർക്ക് വേണ്ട ഉപദേശങ്ങൾ നൽകുന്നതിനും വിദഗ്ധരെ എത്തിച്ചു ബോധവത്കരണവും സെമിനാറുകളും പ്രഭാഷണങ്ങളും നടത്തുന്നതിലും ഖുൻഫുദ കൃഷി ഒാഫിസ് രംഗത്തുണ്ട്.
ഇതെല്ലാം മേഖലയിലെ പഴകൃഷിയുടെ വികാസത്തിനും ഉൽപാദനക്ഷമതക്കും കാരണമായിട്ടുണ്ടെന്നും പറഞ്ഞു. 50 വർഷം മുമ്പാണ് മേഖലയിൽ മാമ്പഴകൃഷി ആരംഭിച്ചത്. ഇതിനകം പലതവണ മാമ്പഴമേള നടത്തി.
മേളകൾ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും ആളുകളെ മാമ്പഴകൃഷിയിൽ താൽപര്യമുള്ളവരാക്കുന്നതിനും സഹായിച്ചതായി കൃഷി മന്ത്രാലയ ബ്രാഞ്ച് ഒാഫിസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.