മാൻവേട്ട: യുവാവ്​ തബൂക്കിൽ അറസ്​റ്റിൽ

ജിദ്ദ: സംരക്ഷിത ഗണത്തിൽ പെട്ട മാനുകളെ വേട്ടയാടിയ യുവാവിനെ അറസ്​റ്റ്​ ചെയ്​തു. വടക്കൻ പ്രവിശ്യയായ തബൂക്കിലാണ്​ സംഭവം. 40 കാരനായ സൗദി പൗരനാണ്​ പിടിയിലായത്​. വേട്ടയാടി കൊന്ന മാനുകളെ ത​​​​െൻറ കാറിന്​ മുകളിൽ കിടത്തിയുള്ള ഇയാളുടെ വീഡിയ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഇതേ തുടർന്നാണ്​ അധികൃതർ നടപടിയെടുത്തത്​. അയൽ രാജ്യ​ത്ത്​ വെച്ചാണ്​ താൻ മാനുകളെ വേട്ടയാടി​യതെന്നും അവിടെ നിന്ന്​ അയച്ച വീഡിയോ സുഹൃത്താണ്​ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തതെന്നുമാണ്​ ഇയാളുടെ വാദം. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Maneuver-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.