Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി യാമ്പുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി
യാംബു: മലയാളി ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായി. കോഴിക്കോട്-പെരുമുഖം വലിയപറമ്പ് സ്വദേശിയായ കീഴില്ലത്ത് അബ്ദുൽ അസീസ് (53) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. 15 വർഷമായി യാംബു സിമന്റ് കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ അത്താഴത്തിന് വിളിക്കാൻ നോക്കി യപ്പോഴാണ് മരണവിവരം അറിയുന്നത്.
മൃതദേഹം യാംബു ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. യാംബുവിൽ തന്നെ ഖബറടക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. പരേതരായ കീഴില്ലത്ത് മുഹമ്മദ് - കുഞ്ഞീരിയം ദമ്പദികളുടെ മകനാണ് അബ്ദുൽ അസീസ്. ഭാര്യ : റംല. മക്കൾ : ലുബൈബ, ബുർഹാന,റബീഹ, മരുമകൻ : നാസിർ. സഹോദരങ്ങൾ : അബ്ദുൽ ഖാദർ, അബൂബക്കർ, അബ്‌ദുറഹ്‌മാൻ, ബിച്ചാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.