Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: രോഗ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി നെല്ലൂന്നി സ്വദേശി കാരൊന്നുമ്മൽ പുതിയപുര അബ്ദുൽ ഖാദർ (52) ആണ് റിയാദിൽ നിന്ന് 350 കിലോമീറ്റർ അകലെ ലൈല അഫ്ലാജിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്.
ഇൗ മാസം 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ പിന്നീട് കോവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞു. 20 വർഷമായി സൗദി അറേബ്യയിലുള്ള അബ്ദുൽ ഖാദർ അഫ് ലാജിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ഫൗസിയ. മരണാനന്തര നടപടികൾക്കായി ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് രാജ, അഷ്റഫ് പന്നൂർ, നാസർ കൊടുവള്ളി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.