Posted On
date_range Updated On
date_range ഉത്തർപ്രദേശ് സ്വദേശി മക്കയിൽ മരിച്ചു
മക്ക: ഉത്തർപ്രദേശ് മീറത്ത് സ്വദേശി മക്കയിൽ മരിച്ചു. മുഹമ്മദ് അസ്ലം ഖാൻ (51) ആണ് മരിച്ചത്. കോവിഡ് 19 ലക്ഷണങ്ങളോടെ രണ്ടാഴ്ചയായി മക്ക കിംഗ് ഫൈസൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു.
സൗദി ബിൻ ലാദൻ കമ്പ നിയിൽ മക്ക അൽ ഹറം പ്രൊജക്ടിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ഗുലിസ്താൻ അസ്ലം ആണ് ഭാര്യ. ഇതേ സ്കൂളിലെ വിദ്യാർത്ഥികളായ തമന്ന, ഹംദി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.