Posted On
date_range Updated On
date_range ഉംറക്കെത്തിയ കൊടിയത്തൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മുക്കം കൊടിയത്തൂർ കാരകുറ്റി സ്വദേശി അരീപറ്റമണ്ണിൽ ഉണ്ണി മാമു(76) വാഹനാപകടത്തിൽ മരിച്ചു. ഗ്രൂപ്പുമൊന്നിച്ച് ജബലുസൗര് സന്ദർശിക്കാൻ പോകവേയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ഭാര്യ പാത്തുമ്മ ഗുരുതരപരിക്കുകളോടെ മക്കയിലെ അൽ നൂർ ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിലാണ്.
ഏപ്രിൽ 25ന് സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയതായിരുന്നു. നാളെ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് മദീന സന്ദർശനത്തിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മക്കൾ: അശ്റഫ് മാസ്റ്റർ (കൊണ്ടോട്ടി പുത്തൂർ പള്ളിക്കൽ സ്കൂൾ), സാജിത, ഷെമീദ. മരണ വിവരം അറിഞ്ഞ് മകൻ അശ്റഫ് മക്കയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. നടപടികൾ പൂർത്തിയാക്കി മയ്യത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.