ജീസാൻ: ജിസാനിൽ മാമ്പഴ മേള തുടങ്ങി. 14ാമത് മാമ്പഴ മേള മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസ്വിർ ഉദ്ഘാടനം ചെയ്തു.
‘വേറിട്ട രുചി, പുണ്യമാസത്തിൽ’ എന്ന തലക്കെട്ടിൽ മേഖല ടൂറിസം വികസന കൗൺസിൽ, കൃഷി മന്ത്രാലയം എന്നിവയുടെ മേൽനോട്ടത്തിലും വിവിധ ഗവൺമെൻറ് സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയുമണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ശേഷം ഗവർണർ മേള ചുറ്റിക്കണ്ടു.
മേഖലയിൽ ഉൽപാദിപ്പിച്ച 60 ഒാളം ഇനം മാമ്പഴം പ്രദർശനത്തിനുണ്ട്. വിവിധ പരമ്പര്യ കലാ സാംസ്കാരിക പരിപാടികളും വിനോദങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.