മുഹമ്മദ് റോഷൻ മലയിൽ

റിയാദിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

റിയാദ്: മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ ഒരു റസ്റ്റാറന്‍റിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാനില്ലെന്ന് പറഞ്ഞ് നാട്ടിൽനിന്ന് കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്.

അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ സൗദി വിദേശകാര്യമന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ട്. 2020 മാർച്ചിൽ റിയാദിലെത്തിയ യുവാവ് മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റാറന്‍റിലാണ് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 20 മുതലാണ് കാണാതായത്. 17നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്. കാണാതായതിന് ശേഷം മൊബൈൽ സിം പ്രവർത്തനരഹിതമാണ്. സമൂഹമാധ്യമ അക്കൗണ്ടുകളും ഓപൺ ചെയ്തിട്ടില്ല.

യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ കുടുംബത്തെ അറിയിച്ചത്. തുടർന്ന് മാതൃ സഹോദരി അഫ്സീന നബീൽ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി അയച്ചു. കമ്യൂണിറ്റി വെൽഫെയർ വിങ്ങിനും ലേബർ അറ്റാഷെക്കുമാണ് ഇ-മെയിലായി പരാതി അയച്ചത്. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.

Tags:    
News Summary - Malayali youth is missing in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.