ജുബൈൽ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്നിശമന സേനയെത്തി തീയണച്ചു.
ഗുരുതര പൊള്ളേലറ്റ അഹമ്മദ് കോയയെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്.
നാട്ടിൽ നിന്ന് മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ അഹമ്മദ് കോയയുടെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തിനശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.