Posted On
date_range Updated On
date_range പിറന്നാൾ ദിനത്തിൽ മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ: സ്വന്തം പിറന്നാൾ ദിനത്തിൽ മലയാളി ജിദ്ദയിൽ മരിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട, അടൂർ മരുതിമൂട് ഇളമന്നൂർ ആറുവിള സ്വദേശി ജോയൽ ഡേയ്ലിലെ ജെനി മാത്യു (44) ആണ് മരിച്ചത്.
44ാം ജന്മദിനമായ വ്യാഴാഴ്ച ഉച്ചയോടാണ് അന്ത്യം. ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. എട്ട് വർഷമായി ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ ലിയ ജിദ്ദ അൽവുറൂദ് സ്കൂളിൽ അധ്യാപികയാണ്. മക്കൾ: ജോയൽ, അനു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.