Posted On
date_range Updated On
date_range ആശുപത്രിയിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മലയാളി മരിച്ചു
റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴി മലയാളി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ പാപ്പിനിശേരി കീച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) യാത്രാമധ്യേ ബത്ഹയിൽ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ് അഫ്സൽ, നഫീസത്തുൽ ശിഫ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.