Posted On
date_range Updated On
date_range അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ
റിയാദ്: അനുവാദമില്ലാത്ത ഭാഗത്തുകൂടി അതിവേഗ റോഡ് മുറിച്ചുകടന്ന മലയാളിക്ക് പിഴ ചുമത്തി. സൗദി കിഴക്കൻ പ്രവിശ്യയിലെ എക്സ്പ്രസ് വേയിലാണ് നിശ്ചിത ക്രോസിങ്ങിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് മലയാളിക്ക് 1,100 റിയാൽ പിഴ ലഭിച്ചത്.
അനുവാദമില്ലാത്ത ഭാഗത്തുകൂടി റോഡ് മുറിച്ചു നടക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്. 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴ ചുമത്തുക. മറ്റ് റോഡുകളിൽ അനുവാദമില്ലാത്ത സ്ഥലത്തുകൂടി കടന്നുപോയാൽ 100 റിയാൽ മുതൽ 150 റിയാൽ വരെയും പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.