മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രതിവാര യോഗങ്ങൾ
പുനരാരംഭിച്ചപ്പോൾ പങ്കെടുത്തവർ
റിയാദ്: മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് റിയാദ് ഘടകം പ്രതിവാര യോഗങ്ങളും പ്രസംഗ പരിശീലനവും പുനരാരംഭിച്ചു. റസൂൽ സലാം പ്രതിവാര യോഗത്തിന് തുടക്കംകുറിച്ചു. ക്ലബ് പ്രസിഡന്റ് നൗഷാദ് കടയ്ക്കൽ അധ്യക്ഷത വഹിച്ചു. ‘വാക്കുകളുടെ സംഗീതം’ എന്ന പേരിൽ പ്രഭാഷണ കലയിൽ എങ്ങനെ ഒരാൾക്ക് ഉയരങ്ങൾ കീഴടക്കാം എന്നതായിരുന്നു ഈയാഴ്ചയിലെ തീം.
ടോസ്റ്റ് മാസ്റ്റർ ഓഫ് ദ ഡേ ആയിരുന്ന ഷിഹാബ് കുഞ്ചീസ് യോഗം നയിച്ചു. വാക്കുകളിലൂടെ പകരുന്ന സംഗീതത്തിലൂടെ ഒരു പ്രഭാഷണം എങ്ങനെയാണ് ആസ്വാദ്യകരമാക്കുകയെന്ന് മനസിലാക്കുന്ന രീതിയിലായിരുന്നു കുഞ്ചീസിന്റെ അവതരണം.
പൊതുനിരീക്ഷണത്തിന്റെ ചുമതല ഏറ്റെടുത്ത ഷൈനി നൗഷാദ്, യോഗത്തിലെ മികച്ച പ്രകടനങ്ങളെ പ്രശംസിക്കുകയും മെച്ചപ്പെടാൻ കഴിയുന്ന മേഖലകൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.
തയാറാക്കിയ പ്രഭാഷണം സഫറുദീൻ അവതരിപ്പിച്ചു. അതിന്റെ വിശദമായ വിലയിരുത്തൽ മുരളികൃഷ്ണൻ നടത്തി. പ്രഭാഷണത്തിലെ സൂക്ഷ്മ ഭാഗങ്ങളെ വിശദീകരിച്ച മുരളികൃഷ്ണൻ, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും അംഗത്തിനു നൽകി.
സലിം പള്ളിയിൽ ടേബിൾ ടോപ്പിക് അവലോകനം നടത്തി. താരതമ്യ നിരീക്ഷണങ്ങളിലൂടെ അംഗങ്ങൾ നടത്തിയ ഹ്രസ്വ പ്രഭാഷണങ്ങളെ വിലയിരുത്തിയ അദ്ദേഹം ടോസ്റ്റ്മാസ്റ്റർ ക്ലബുകൾ പ്രഭാഷകരെയും ലീഡേഴ്സിനെയും വളർത്തിയെടുക്കുന്നതെന്ന് വിശദീകരിച്ചു. ക്ലബിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 0557341587, 0590424633 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.