ജിദ്ദ: കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കുന്നതിെൻറ ഭാഗമായി മലർവാടി ബാലസംഘം ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന 'ബാലോത്സവം 2023' ഫെബ്രുവരി 10ന് വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
അക്കാദമിക് വിഷയങ്ങളിലും ഐ.ടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സർഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാലോത്സവം സംഘടിപ്പിക്കുന്നത്.
‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്നപേരിൽ ഉച്ചക്ക് രണ്ടു മുതൽ ജിദ്ദ അശുരൂഖിലെ ദുർറ വില്ലയിൽ വെച്ച് നടക്കുന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന 50ഓളം വിവിധ ഗെയിംസ് ഇനങ്ങൾ ഉണ്ടായിരിക്കും. ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുക്കുന്ന ബാലോത്സവത്തിൽ കെ.ജി മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0559368442 (ഹസീബ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.