??????? ????? ??????? ???? ???????????? ????????????? ??????

പുത്തനനുഭവം പകർന്ന്​ മലര്‍വാടി ബാലോത്സവം

ജിദ്ദ: മലര്‍വാടി ജിദ്ദ സൗത്ത്‌ സോണ്‍ ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന ശീർഷകത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. കി ഡ്സ്, സബ്​ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ടീന്‍സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളിലായി 300ഒാളം കുട്ടികള്‍ പങ്കെടുത്ത പരിപാടി ഫലസ്തീൻ സ്ട്രീറ്റിലെ ദുർറ കോമ്പൗണ്ടിലാണ് നടന്നത്. ഉന്നം നോക്കാം, കണ്ണാടി നോക്കി നടക്കാം, സൂചിക്ക് നൂല്‍ കോര്‍ക്കാം, പാലം കടക്കാം, പിരമിഡ്‌ നിര്‍മാണം, നെറ്റിപ്പന്ത്, ഷൂട്ട്‌ ഔട്ട്‌, കയറിൽ മുന്നേറാം, നൂറാംകോൽ, വള്ളിച്ചാട്ടം തുടങ്ങിയവ ഉൾപ്പെടെ 40 ഇനങ്ങളിൽ മത്സരങ്ങളാണ്​ ഒരുക്കിയിരുന്നത്. രണ്ട് മണിക്കൂര്‍ സമയപരിധിയിക്കുള്ളിൽ മുഴുവൻ ഇനങ്ങളിലും പങ്കെടുക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതായിരുന്നു മത്സര രീതി.


മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്ത മുഴുവന്‍ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. രക്ഷിതാക്കൾക്കായി ‘സ്നേഹവീട്’ എന്ന തലക്കെട്ടില്‍ സിജി റിസോഴ്‌സ് പേഴ്സൺ റഷീദ് അമീൻ നയിച്ച പ്രത്യേക പാരൻറിങ് സെഷനും നടന്നു. സമാപന സെഷനിൽ മലർവാടി അംഗങ്ങളുടെ അറബിക് ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, ദഫ് മുട്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഓരോ കാറ്റഗറിയിലും ഉയർന്ന സ്‌കോർ കരസ്ഥമാക്കിയവർക്ക്​ അബ്​ദു റഊഫ്, മുഹമ്മദ്‌ സാബിർ, സുബൈർ, പ്രേമൻ, റുക്‌സാന മൂസ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി രക്ഷാധികാരി എ. നജ്മുദ്ദീൻ, സീനിയർ റിസോഴ്സ് പേഴ്സൺ നിസാർ ഇരിട്ടി എന്നിവർ സംസാരിച്ചു.
സലീം കൂറ്റമ്പാറ, ഹസീബ് ഏലച്ചോല, സി.എച്ച് റാഷിദ്, അബ്​ദു​സ്സലാം, നൗഷാദ് നിടോളി, സൈനുൽ ആബിദ്, സാഹിറ നസീം, ഫസീല ശാക്കിർ, മുഹ്സിന നജ്മുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. വി.കെ ഷമീം, സഫ ശാക്കിർ എന്നിവർ അവതാരകരായി.

Tags:    
News Summary - malarvadi-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.