മലർവാടി ഫ്രീഡം ക്വിസ് മത്സരത്തിൽ റിയാദ് മേഖലയിൽ നിന്ന് വിജയിച്ചവർ
റിയാദ്: സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി മലർവാടി സംസ്ഥാന സമിതി സംഘടിപ്പിച്ച ഫ്രീഡം ഓൺലൈൻ ക്വിസ് പരിപാടിയിൽ റിയാദ് പ്രവിശ്യയിൽനിന്ന് നിരവധി പേർ സംബന്ധിച്ചു.
റിയാദിൽ നിന്നുള്ള ആദ്യ മൂന്നു സ്ഥാനങ്ങൾ ഒമ്പതു പേർ പങ്കിട്ടു. അമൻ മുഹമ്മദ്, നൈറ ഷഹ്ദാൻ, ഹാസിം ഹാരിസ്, ആലിയ ബാനു ഷംനാദ്, ആയിശാ ബാനു ഷംനാദ്, ഫിൽസാ ഖാലിദ്, ഇസ്സാ ഖാലിദ്, ആയിഷ അനുഷ്ക, ഷിസാ ഫാതിം എന്നിവരാണ് വിജയികൾ. മലർവാടി റിയാദ് രക്ഷാധികാരി അസ്ഹർ പുള്ളിയിൽ, ചാപ്റ്റർ കോഒാഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി എന്നിവർ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും വിജയികളെയും അനുമോദിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സമ്മാനം നൽകും.
സ്വാതന്ത്ര്യ സമര ചരിത്രം, പോരാളികൾ, നേതാക്കൾ എന്നിവയെക്കുറിച്ച് പുതിയ തലമുറക്ക് അറിവും അനുഭവവും പകരാൻ മത്സരം സഹായകരമായതായി കുട്ടികൾ പറഞ്ഞു.
സംസ്ഥാന തലത്തിൽ നടന്ന സ്വാതന്ത്ര്യദിന ക്വിസിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നടക്കം 16,000 കുട്ടികൾ പങ്കെടുത്തു. 68 പേർ ഫുൾ മാർക്ക് നേടി. റിയാദിൽ നടന്ന വിവിധ ഓൺലൈൻ പരിപാടികളിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.