Posted On
date_range Updated On
date_range മലർവാടി ഓൺലൈൻ സംഗമം സംഘടിപ്പിച്ചു
യാംബു: മലർവാടി ബാലസംഘം യാംബു, മദീന സോൺ വിദ്യാർഥികൾക്കായി ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. തനിമ സോണൽ പ്രസിഡൻറും മലർവാടി രക്ഷാധികാരിയുമായ ജാബിർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മലർവാടി സംസ്ഥാന സമിതിയംഗം അമീൻ കാരക്കുന്ന് മുഖ്യാതിഥിയായി. നൗഷാദ് വി. മൂസ അധ്യക്ഷത വഹിച്ചു. സലിം വേങ്ങര, അഷ്കർ തിരൂർക്കാട്, തൗഫീഖ് മമ്പാട്, ശബീബ സലാഹുദ്ദീൻ, എബി തോമസ് കട്ടത്തറ, മുസ്തഫ നൂറുൽ ഹസ്സൻ എന്നിവർ സംസാരിച്ചു. തൻസീമ മൂസ, ആൻഡ്രിന ലാൽ, ഹാനി അഹ്മദ്, മുഹമ്മദ് ഷഹീം, ഫൈഹ സലിം, സൈമ സലാഹ്, ഇസ്സാൻ റമീസ് എന്നിവർ പരിപാടികൾ നടത്തി. നഫ്റീൻ മറിയം സ്വാഗതവും കോഓഡിനേറ്റർ മൂസ മമ്പാട് സമാപന പ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.