Posted On
date_range Updated On
date_range 'പ്രവാചകൻ നീതിയുടെ സാക്ഷ്യം'; മലർവാടി സംഗമം
അൽ ഖോബാർ: 'പ്രവാചകൻ നീതിയുടെ സാക്ഷ്യം' തലക്കെട്ടിൽ മലർവാടി അൽ ഖോബാർ ഘടകം ഒത്തുകൂടി. മലർവാടി കുട്ടികൾ അവതരിപ്പിച്ച കഥ, സന്ദേശം, പ്രസംഗം, സംഘ ഗാനം, പാട്ടുകൾ എന്നിവ പരിപാടിയെ ഹൃദ്യമാക്കി. ക്വിസ് മത്സരം മലർവാടി റിസോർസ് പേഴ്സൻ ഹന്നയുടെ നേതൃത്വത്തിൽ നടന്നു. കഴിഞ്ഞ റമദാനിൽ വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 50ഓളം പേർ പങ്കെടുത്തു. അൽഖോബാർ പ്രസിഡന്റ് പി.ടി. അഷ്റഫ് ആമുഖ പ്രഭാഷണം നടത്തി. കുട്ടികളുടെ പരിപാടി നാദിറയും സമ്മാന വിതരണം ഇർഫാന ഷജീറും നിയന്ത്രിച്ചു. നിസാർ, ഷജീർ, അൽ മുഹമ്മദ്, മൻസൂർ, ആദില, സൈറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.