റിയാദ്: പത്മശ്രീ കെ.വി. റാബിയയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചിച്ചു.സാക്ഷരത പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളിയായിരുന്നു റാബിയ എന്ന് നേതാക്കൾ അനുസ്മരിച്ചു. അവരുടെ വേർപാട് രാജ്യത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
17ാം വയസിൽ പോളിയോ രോഗബാധ അവരുടെ കാലുകളെ തളർത്തിയെങ്കിലും ഒട്ടും തളരാത്ത മനസുമായി സാക്ഷരത പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ രംഗത്തും ഗ്രന്ഥശാല പ്രവർത്തനങ്ങളിലും അവർ സജീവമായി. ‘സ്വപ്നങ്ങൾക്ക് ചിറകുകൾ ഉണ്ട്’ എന്നാണ് അവരുടെ ആത്മകഥയുടെ പേര്.രോഗം തളർത്തിയ കാലുകളും കരുത്തുറ്റ മനസുമായി വീൽചെയറിന്റെ സഹായത്തോടെ കർമരംഗത്ത് സജീവമായി രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയോളം ഉയർന്ന പ്രിയപ്പെട്ട റാബിയ വിടർത്തിയ സ്വപ്നച്ചിറകുകൾ തലമുറകൾക്ക് പ്രചോദനമാകുമെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.