Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് മലപ്പുറം പാണ്ടിക്കാട് സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീൻപിടി ഹൗസിൽ മുഹമ്മദ് ശരീഫ് (50) ആണ് മരിച്ചത്.
ദമ്മാം സെൻട്രൽ ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. കോവിഡ് ലക്ഷണങ്ങളോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതിനെ തുടർന്ന് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം.
പതിനഞ്ച് വർഷത്തോളമായി ദമ്മാമിൽ കൺസ്ട്രക്ഷൻ സുപർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന കുടംബം നാട്ടിലാണ്. ഇതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 40 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.