റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹർ (22) മരിച്ചു. ചൊവ്വാഴ്ച ഉ ച്ചകഴിഞ്ഞ് 3.45ഒാടെ അൽഖർജ് റോഡിലാണ് അപകടം. തൽക്ഷണം മരണം സംഭവിച്ചു. ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഒാടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം.
നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങൾ: ജംസീർ (തബൂക്ക്),
ജന്നത്ത്.
മൃതദേഹം റിയാദിൽ ഖബറടക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.