റിയാദ് ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ജോസഫ് അതിരുങ്കൽ സംസാരിക്കുന്നു
റിയാദ്: ചരിത്രത്തെ പുനർവ്യാഖ്യാനം ചെയ്തും ജനങ്ങളുടെ ചിന്താശേഷിയെ തളച്ചിട്ടും ഇന്ത്യയിൽ ഫാഷിസ്റ്റ് രാഷ്ട്രീയം പിടിമുറുക്കുകയാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് അതിരുങ്കൽ. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച 77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. മതത്തിെൻറയും ഭക്ഷണത്തിെൻറയും പേരിൽ മനുഷ്യരെ വേട്ടയാടുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ബാലു കുട്ടൻ അധ്യക്ഷത വഹിച്ചു. രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപള്ളി, ശിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, മാള മുഹിയുദ്ധീൻ, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് കല്ലുപറമ്പൻ, സ്മിത മുഹിയുദ്ധീൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
സജീർ പൂന്തുറ സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം കേക്ക് മുറിച്ച് റിപ്പബ്ലിക് ദിനാഘോഷം പങ്കിട്ടു. ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി, ഷാനവാസ് മുനമ്പത്ത്, നാസർ വലപ്പാട്, ഒമർ ഷരീഫ്, സന്തോഷ് കണ്ണൂർ, ജോസഫ് കോട്ടയം, ജംഷാദ് തുവ്വൂർ, മാത്യു ജോസഫ്, സൈനുദ്ധീൻ വല്ലപ്പുഴ, ബിനോയ് കൊല്ലം, അലക്സ് കൊട്ടാരക്കര, അൻസാർ വർക്കല, ഹരീന്ദ്രൻ കണ്ണൂർ, ഷംസീർ പാലക്കാട്, മൊയ്തീൻ മണ്ണാർക്കാട്, ഹാഷിം, ശരത് സ്വാമിനാഥൻ, മുഹമ്മദ് ഖാൻ പത്തനംതിട്ട, സൈഫുന്നീസ സിദ്ധീഖ്, മുസ്തഫ കുമാരനെല്ലൂർ, മജു സിവിൽ സ്റ്റേഷൻ, ഷുക്കൂർ എടക്കര, മജീദ് മൈത്രി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.