എം.എ. വാഹിദ് കാര്യറ, മഞ്ജു മണികുട്ടന്, ദാസൻ രാഘവൻ, ഷിബു കുമാർ
ദമ്മാം: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ നവയുഗം സാംസ്ക്കാരികവേദിയെ പ്രതിനിധീകരിച്ച് നാല് മുതിർന്ന നേതാക്കൾ പങ്കെടുക്കും. പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായ നവയുഗത്തിെൻറ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ക്ഷണം വിലയിരുത്തപ്പെടുന്നത്എം.എ. വാഹിദ് കാര്യറ (ജനറല്‍ സെക്രട്ടറി), മഞ്ജു മണികുട്ടന് (വൈസ് പ്രസിഡൻറ്), ദാസൻ രാഘവൻ (രക്ഷാധികാരി), ഷിബു കുമാർ (കേന്ദ്രകമ്മിറ്റി അംഗം) എന്നിവരാണ് പ്രതിനിധികൾ.
സംസ്ഥാന സർക്കാരിെൻറ ഈ തീരുമാനത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിൽ പൂർണസമയവും പങ്കെടുക്കുന്ന പ്രതിനിധികൾ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിെൻറ ശ്രദ്ധയിൽപ്പെടുത്താനും പരിഹാരങ്ങൾക്കായി കൂട്ടായി പരിശ്രമിക്കുമെന്നും കേന്ദ്രകമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.