Posted On
date_range Updated On
date_range മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു
മക്ക: ഹൃദയാഘാതം മൂലം മലയാളി മക്കയിൽ മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാംപടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ് (58) ആണ് ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷം വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിലാണ് കണ്ടത്.
30 വർഷമായി മക്കയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ: റുഖിയ, മക്കൾ: ഷിബിലി സ്വാലിഹ് (കുവൈത്ത്), മസൂദ്, സമീമ, ഹബീബ, സഫ്വാൻ, ഫിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.