Posted On
date_range Updated On
date_range മലപ്പുറം സ്വദേശി യാംബുവിൽ കുഴഞ്ഞുവീണു മരിച്ചു
യാംബു: മലപ്പുറം സ്വദേശി യാംബുവിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു. നിലമ്പൂർ വല്ലപ്പുഴ ചാലിയിൽ സ്വദേശി അബ്ദുൽ കരീം കല്യാൺതോടൻ (50) ആണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്യുന്ന ഭക്ഷണശാലയിൽ ശനിയാഴ്ച രാവിലെയാണ് കുഴഞ്ഞുവീണു മരിച്ചത്.
ഒന്നര പതിറ്റാണ്ടായി ജിദ്ദയിലും യാംബുവിലും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ കല്യാൺതോടൻ കോയ, ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: നജ്മുന്നിസ. മക്കൾ: ഫാസില, ഫസ്ന, ഫാബിസ്. മരുമക്കൾ: ഷമീർ, ഷബീർ. സഹോദരങ്ങൾ: പരേതനായ അലവി, ഹുസൈൻ, ഫാത്തിമ സുബൈദ, റംലത്ത്. മൃതദേഹം യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ നാട്ടുകാരും സുഹൃത്തുക്കളും സാമൂഹ്യ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.