Posted On
date_range Updated On
date_range മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ നിര്യാതയായി
ജിദ്ദ: മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ നിര്യാതയായി. എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് മരിച്ചത്. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സ് ആയിരുന്ന ഇവർക്ക് ഒന്നര മാസം മുമ്പ് കോവിഡ് ബാധിച്ച് ഭേദമായിരുന്നു. കോവിഡിൽ നിന്നും മുക്തയായെങ്കിലും ഒരു വർഷം മുമ്പ് ഇവരുടെ കിഡ്നി മാറ്റിവെച്ച ശസ്ത്രക്രിയ കഴിഞ്ഞിരുന്നതിനാൽ മറ്റു ശാരീരിക പ്രശ്നങ്ങൾ കാരണം സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ 20 ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്ന ഇവർ ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി പ്രവാസിയാണ്. സൗദി എടക്കര വെൽഫയർ അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ഷാഹിദ് റഹ്മാൻ എന്ന നാണിയുടെ ഭാര്യയാണ്. ഏക മകൻ: യാസീൻ (ഒമ്പത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.