Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കരുവാരകുണ്ട് തരിശ് സ്വദേശി കണക്കഞ്ചേരി മുജീബുറഹ്മാൻ (48) ആണ് മരിച്ചത്. ജിദ്ദയിൽ കാർ ഹറാജിനടുത്ത താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
അൽ ദുറാഖ് വെള്ള കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പിതാവ്: മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: തസ്നിമ ആലുങ്ങൽ, മക്കൾ: അഹ്ഷാൻ (യു.എ.ഇ), അംജദ്, അൻഷ, സഹോദരങ്ങൾ: നാസർ, നജീബ്, അഷ്റഫ്, ആബിദ, സുനീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.