ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ്‌ ജാ​ബി​റി​ന് അ​പേ​ക്ഷ​ഫോ​റം ന​ൽ​കി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ നി​ർ​വ​ഹി​ക്കു​ന്നു

മലപ്പുറം ജില്ല കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കും -കോട്ടക്കൽ മണ്ഡലം കെ.എം.സി.സി

ജി​ദ്ദ: നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും താ​ങ്ങും ത​ണ​ലു​മാ​യി 23 വ​ർ​ഷം പി​ന്നി​ട്ട ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ കെ.​എം.​സി.​സി അം​ഗ​ങ്ങ​ളെ​യും അ​നു​ഭാ​വി​ക​ളെ​യും അം​ഗ​ങ്ങ​ളാ​ക്കി പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​ൻ ജി​ദ്ദ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി വ​ർ​ക്കി​ങ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​ക​ളി​ൽ മ​ര​ണം, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, പ്ര​വാ​സ വി​രാ​മം, പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്കും പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ഏ​റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്‌, മു​നി​സി​പ്പ​ൽ​ത​ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ടി.​ടി. ഷാ​ജ​ഹാ​ൻ, ഹം​ദാ​ൻ ബാ​ബു എ​ന്നി​വ​രാ​ണ് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ. കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ്‌ ജാ​ബി​റി​ന് അ​പേ​ക്ഷ​ഫോ​റം ന​ൽ​കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. ചെ​ന്നൈ​യി​ൽ ന​ട​ന്ന മു​സ്‌​ലിം ലീ​ഗ് പ്ലാ​റ്റി‍നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. മു​സ്‌​ലിം ലീ​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന് ഇ​ന്ത്യ​യി​ൽ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​മ​ദാ​നി​ൽ റി​ലീ​ഫ് പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

യോ​ഗം പി.​എ. റ​സാ​ഖ്‌ വെ​ണ്ട​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്‌​തീ​ൻ എ​ട​യൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത് കു​റ്റി​പ്പു​റം, ഷാ​ജ​ഹാ​ൻ പൊ​ന്മ​ള, ഹം​ദാ​ൻ ബാ​ബു കോ​ട്ട​ക്ക​ൽ, കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ, സൈ​നു​ദ്ദീ​ൻ കോ​ട​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും എം.​പി. ഹം​ദാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malappuram district KMCC will succeed in family safety project - Kottakal Mandal KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.