ആലിയ ഫാത്തിമ നിഷാദ്, ഹനിയ്യ ബിൻത് സുറൂർ, മുഹമ്മദ് നിഹാൻ, മുഹമ്മദ് ഫായിസ്, ഇല്‍ഹാം സുഹൈർ, ഹൈസ ഉമർ, അഫ്രീൻ ഫാത്തിമ, ഇഹാൻ ജഫ്ഷിദ്, ഫിൽസ ഫാത്തിമ, മുഹമ്മദ് റൈഹാൻ, റയ്യാൻ അബ്ദുല്ല
റിയാദ്: മജ്ലിസു തഅ്ലീമിൽ ഇസ്ലാമി കേരള മദ്റസ വിദ്യാർഥികൾക്കായി നടത്തിയ പൊതുപരീക്ഷയിൽ റിയാദിലെ അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ ഉന്നത വിജയം നേടി. നാട്ടിലും മറുനാട്ടിലുമുള്ള ഏഴാം ക്ലാസ് പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കായാണ് ഏകീകൃത പരീക്ഷ സംഘടിപ്പിച്ചത്.
റിയാദിലെ വിവിധ മദ്റസകളിൽനിന്ന് പരീക്ഷയെഴുതിയ ആലിയ ഫാത്തിമ നിഷാദ്, ഹനിയ്യ ബിൻത് സുറൂർ, മുഹമ്മദ് നിഹാൻ, മുഹമ്മദ് ഫായിസ്, ഇല്‍ഹാം സുഹൈർ, ഹൈസ ഉമർ, അഫ്രീൻ ഫാത്തിമ, ഇഹാൻ ജഫ്ഷിദ്, ഫിൽസ ഫാത്തിമ, മുഹമ്മദ് റൈഹാൻ, റയ്യാൻ അബ്ദുല്ല എന്നിവരാണ് നേട്ടം കൈവരിച്ചത്. റിയാദിൽ നടന്ന പരീക്ഷകൾക്ക് സിദ്ദിഖ് ബിൻ ജമാൽ, താജുദ്ദീൻ ഓമശ്ശേരി, സാജിദ് ചേന്ദമംഗല്ലൂർ എന്നിവരാണ് നേതൃത്വം വഹിച്ചത്. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് സഹായികളായ അധ്യാപകരെയും രക്ഷിതാക്കളെയും മദ്റസ ബോർഡ് ചെയർമാൻ സദ്റുദ്ദീൻ കിഴിശ്ശേരി, ബഷീർ രാമപുരം എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.