കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്ക് ജി​ദ്ദ മ​ഹ്ജ​ർ ഏ​രി​യ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കെ.എം.സി.സി നേതാക്കൾക്ക് മഹ്ജർ ഏരിയ സ്വീകരണം നൽകി

ജി​ദ്ദ: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്ക് ജി​ദ്ദ മ​ഹ്ജ​ർ ഏ​രി​യ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ദേ​ശീ​യ ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം കൊ​ട​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ കു​ഞ്ഞു​മോ​ൻ കാ​ക്കി​യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​യും ആ​വ​ശ്യ​ക​ത​യേ​യും കു​റി​ച്ച് സം​സാ​രി​ച്ചു.

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര നേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ഹ​മ​ദ് പാ​ള​യാ​ട്ട്, ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യ​ങ്കോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു. ജ​ലീ​ൽ ചെ​മ്മ​ല, യൂ​നു​സ് താ​ഴേ​ക്കോ​ട്, ശി​ഹാ​ബ് തൂ​ത, ആ​ഷി​ഖ് പാ​ലോ​ളി​പ​റ​മ്പ്, ബീ​രാ​ൻ​കു​ട്ടി വ​യ​നാ​ട്, ഫ​സ​ൽ റ​ഹ്മാ​ൻ വ​ള്ളി​ക്കു​ന്ന്, കെ.​കെ. മു​സ്ത​ഫ, കോ​യ മേ​ക്കോ​ത്ത്, അ​ൻ​വ​ർ ഊ​ര​കം, സൈ​നു​ദ്ദീ​ൻ പൂ​ക്കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മു​ണ്ടേ​രി സ്വാ​ഗ​ത​വും ഇ​സ്മാ​യി​ൽ മാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. സ​ക​രി​യ കോ​ലോം​പാ​ടം ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Mahjar area given reception to KMCC leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.