മദീന ഒ.ഐ.സി.സി കമ്മിറ്റി ലേബർ ക്യാമ്പുകളിലെ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തപ്പോൾ
Posted On
date_range Updated On
date_range മദീന ഒ.ഐ.സി.സി പെരുന്നാൾ കിറ്റുകൾ വിതരണം നടത്തി
മദീന: മദീന ഒ.ഐ.സി.സി കമ്മിറ്റി നേതൃത്വത്തിൽ പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിലെ നിർധനരായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. മദീന ഒ.ഐ.സി.സി വനിതവിങ് ലീഡർ നിഷ നജീബ്, ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട, ട്രഷറർ ഫൈസൽ അഞ്ചൽ, വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ, സെക്രട്ടറിമാരായ അബ്ദുൽ ഗഫൂർ, ആദിൽ ചടയമംഗലം, ജാഫർ കവാടൻ, ജദീർ തങ്ങൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.