Posted On
date_range Updated On
date_range സ്കൂൾ മേധാവിയുടെ വാഹനം കത്തിച്ച വിദ്യാർഥികൾക്ക് തടവും പിഴയും
ജിദ്ദ: സ്കൂൾ മേധാവിയുടെ വാഹനം കത്തിച്ച രണ്ട് വിദ്യാർഥികൾക്ക് 23 മാസം തടവും നൂറ് അടിയും 74000 റിയാൽ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒരു വിദ്യാർഥിക്ക് ഒന്നര വർഷം തടവും 50 അടിയും 74000 റിയാൽ പിഴയും മറ്റൊരു വിദ്യാർഥിക്ക് അഞ്ച് മാസം തടവും 50 അടിയുമാണ് ശിക്ഷ. കേസിലെ മറ്റ് രണ്ട് പ്രതികളുടെ വിധിപറയൽ മാറ്റിവെച്ചു. ഇവരെ ബന്ധപ്പെട്ട വകുപ്പ് കോടതിയിൽ ഹാജരാക്കണം. കഴിഞ്ഞ ഒക്ടോബറിലാണ് ജിദ്ദക്ക് കിഴക്ക് പ്രവർത്തിക്കുന്ന നമിറ സെക്കൻററി സ്കൂൾ മേധാവിയുടെ വാഹനം കത്തിച്ചത്. സംഭവം നടന്നയുടനെ ഏതാനും വിദ്യാർഥികളെ പൊലീസ് പിടികൂടുകയും പ്രതികളെ തിരിച്ചറിഞ്ഞു കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.