മക്ക: ഹജ്ജ് സേവന കമ്പനിയുടെ അനാസ്ഥ കാരണം മദീന സന്ദർശനത്തിന് പുറപ്പെട്ട 20 ഒാളം മലയാളി ഹാജിമാർ ചൊവ്വാഴ്ചയും ദുരിതത്തിലായി. മതിയായ വാഹനസൗകര്യം ലഭിക്കാതെ സ്ത്രീകളുൾപെടെ തീർഥാടകർ പെരുവഴിയിൽ കഴിയേണ്ടി വന്നു. തിങ്കളാഴ്ച പുലർച്ചെ മുതൽ മദീന സന്ദർശനത്തിന് ഒരുങ്ങി കാത്തിരിക്കുന്ന ഹാജിമാരെ ചൊവ്വാഴ്ച രാവിലെ ചെറിയ വാനിൽ കൊണ്ടുപോകാൻ ശ്രമിച്ചതാണ് യാത്ര മുടക്കിയത്. ഇൗ വാഹനത്തിൽ 450 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹാജിമാർ പിൻവാങ്ങി.
പിന്നീട് സൗദി സമയം ഉച്ചക്ക് രണ്ട് മണി വരെ വാഹനം കാത്ത് ഇവർ തെരുവിൽ അലയേണ്ടി വന്നു. മക്കയിലെ ഹോട്ടലിൽ നിന്ന് ഒഴിയേണ്ട സമയം കഴിഞ്ഞതിനാൽ റോഡിൽ കഴിയുകയെ ഇവർക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. ഹജ്ജ്സേവന കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം മികച്ച ബസ് സൗകര്യം ഹാജിമാർക്ക് അവകാശപ്പെട്ടതാണെന്നും ദുരിതം സഹിച്ച് ചെറിയ വാഹനത്തിൽ പോകേണ്ടതില്ലെന്നും ഇന്ത്യൻ ഹജ്ജ്മിഷനും നിലപാടെടുത്തു.
ഒടുവിൽ രണ്ട് മണിയോടെ ബസ് എത്തിയ ശേഷമാണ് ഹാജിമാർ യാത്ര പുറപ്പെട്ടത്. സൗദിയിലെ ഹജ്ജ് സേവന കമ്പനിയാണ് ഇൗ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത്. മദീനയിലെ താമസ സൗകര്യവുമായി ബന്ധപ്പെട്ട സാേങ്കതിക പ്രശ്നമുള്ളതിനാൽ 300 ഒാളം ഹാജിമാരുടെ മദീനയാത്ര തിങ്കളാഴ്ച മുടങ്ങിയിരുന്നു. ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ചൊവ്വാഴ്ച രാവിലെയാണ് ഹാജിമാരെ കൊണ്ടു പോയത്. ഇൗ കൂട്ടത്തിൽെപട്ട 20 ഒാളം ഹാജിമാരാണ് രണ്ടാം ദിവസവും ദുരിതമനുഭവിച്ചത്. അതേ സമയം നേരത്തെ നിശ്ചയിച്ച പ്രകാരം 900ത്തോളം ഹാജിമാർ ഇന്നലെ മദീനയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.