റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 50,000 കോടി ഡോളറിെൻറ ‘നിയോം’ മെഗാസിറ്റി പദ്ധതി സൗദി സമ്പദ് ഘടനയെ വൈവിധ്യവൽക്കരണത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ യൂസുഫലി പറഞ്ഞു. സൗദി ജനറൽ ഇൻവെസ്റ്റുമെൻറ് അതോറിറ്റി (സാഗിയ) ഗവർണർ ഇബ്രാഹിം അൽഉമറുമായി റിയാദിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ലുലു ഗ്രൂപ്പിെൻറ വികസന പദ്ധതികൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയതായും വിശദീകരിച്ചു. ആഗോള നിക്ഷേപകരുടെ സംഗമ ഭൂമിയായിരിക്കും ഇനി സൗദിയെന്നും അദ്ദേഹം പറഞ്ഞു. പുത്തൻ വ്യവസായ സംരഭങ്ങൾ വരുന്നതോടുകൂടി രാജ്യം അതിവേഗം സാമ്പത്തിക വളർച്ച കൈവരിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉൽപാദനശേഷി വർധിപ്പിക്കുന്നതിനും ഇത് ഏറെ സഹായിക്കും.
ദീർഘവീക്ഷണത്തോടുകൂടിയുള്ള ഈ പ്രഖ്യാപനം വാണിജ്യ വ്യവസായ ഒരു പുത്തനുണർവ് ഉണ്ടാക്കിയിട്ടുണ്ട്. ലുലു ഗ്രൂപ് സൗദിയിൽ ഇതുവരെയായി ഒരു ബില്യൺ റിയാൽ മുതൽ മുടക്കിയിട്ടുണ്ടെന്നും യൂസുഫലി അറിയിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 മില്യൺ റിയാൽ ലുലുവിെൻറ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി രാജ്യത്ത് നിക്ഷേപിക്കും. ഈ കാലയളവിൽ 12 പുതിയ ഹൈപർമാർക്കറ്റുകളാണ് സൗദിയുടെ വിവിധ നഗരങ്ങളിൽ പ്രവർത്തനമാരംഭിക്കുന്നത്. 3,000 സൗദികൾക്ക് ഇതിലൂടെ തൊഴിൽ നൽകും. പുതിയ ഹൈപർമാർക്കറ്റുകൾ പ്രവർത്തനമരംഭിക്കുന്നതോടു കൂടി സ്വദേശി ജീവനക്കാരുടെ എണ്ണം 5,000 അകുമെന്നും യൂസുഫലി പറഞ്ഞു. നിലവിൽ 10 ഹൈപർമാർക്കറ്റുകളും എട്ട് അരാംകോ ഒൗട്ടുലെറ്റുകളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായിട്ട് അരാംകോയുടെ റീട്ടെയിൽ നടത്തിപ്പ് ചുമതല ഏറ്റെടുത്തു നടത്തുന്നു. സൗദിയിലെ ആതുരശുശ്രൂഷ രംഗത്ത് നിക്ഷേപം നടത്താൻ ഗവർണറുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. സൗദിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കുന്നതിനായുള്ള ‘സാഗിയ’യുടെ പ്രത്യേക നിക്ഷേപക ലൈസൻസ് ലഭിച്ചതായും യൂസുഫലി അറിയിച്ചു. റിയാദിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് സാഗിയ ഗവർണറുമായി യൂസുഫലി കൂടിക്കാഴ്ച നടത്തിയത്. ലുലു സൗദി റീജനൽ ഡയറക്ടർ ഷെഹിം മുഹമ്മദും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.