Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനം ലുലു ഭീമൻ കേക്ക് മുറിച്ച് ആഘോഷിക്കും
റിയാദ്: സൗദി അറേബ്യയിൽ ലുലു ഹൈപർമാർക്കറ്റ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 75 മീറ്റർ നീളമുള്ള കേക്ക് മുറിച്ച് ആഘോഷിക്കും.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ലുലു മുറബ്ബ റിയാദ് അവന്യൂമാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിക്കും.
ലുലു ഇന്ത്യ ഉത്സവിന്റെ ഭാഗമായ കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ലുലു മാനേജ്മെന്റ് അറിയിച്ചു. സ്വതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.