ദമ്മാം: എട്ട് മാസത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം വിദേശികള്‍ സൗദി വിടുമെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിപ്പോർട്ട്. നിലവില്‍ രാജ്യത്ത് വിദേശികള്‍ ജനസംഖയിലെ 37 ശതമാനമാണ്. ഇത് 2018 അവസാനത്തോടെ 32 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതോടെയാണ് ഇൗ മാറ്റം എന്നാണ് വിദഗ്ധര്‍ കരുതുന്നത്. സ്വദേശിവതകരണം നടപ്പിലാവുന്നതോടെ വന്‍ തോതില്‍ വിദേശികളുടെ ജോലി നഷ്ടപ്പെട്ട് തിരിച്ചു പോക്ക് ശക്തമാവും.
സൗദി അറേബ്യയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയുടെ തോത് എട്ട് ശതമാനം കുറഞ്ഞതായാണ് പുതിയ കണക്ക്.അടുത്ത മാസങ്ങളില്‍ വിദേശത്തേക്ക് അയക്കുന്ന തുകയില്‍ കൂടുതല്‍ ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.വിദേശികൾ അയക്കുന്ന പണത്തിൽ 12 ബില്യണ്‍ സൗദി റിയാലിെൻറ കുറവാണ് സെപ്റ്റംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിദേശികള്‍ അയച്ചത് 89 ബില്യണ്‍ റിയാലായിരിന്നു. ഇത് 2017^ല്‍ 77 ബില്യണായി കുറഞ്ഞു.ഇതോടെ ഒരു വ്യക്തി പ്രതിമാസം നാട്ടിലേക്കയക്കുന്ന തുകയുടെ ശരാശരി തോത് 900 റിയാലിൽ നിന്ന് 760 ആയി കുറഞ്ഞു. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്തുവിട്ട കണക്കാണിത്. 2017 ഡിസംബറില്‍ വിദേശത്തേക്ക് അയക്കുന്ന തുകയില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് സൂചപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.