?????? ???????????? ?????? ???

പഴമയുടെ ഇൗണവും പുതിയ കാലത്തി​െൻറ െട്രൻറുമായി പ്ലസ്്ടുകാരുടെ ഗായക സംഘം

ദമ്മാം: സ്​കുൾ വിദ്യാർത്ഥികളായ അഞ്ചുപേരുടെ ഒത്തുചേരൽ ദമ്മാമിലെ ഏറ്റവും സ്വീകാര്യമായ ഒരു ഗായക സംഘമായി വളർന്ന ിരിക്കുന്നു. പ്രതീക്ഷളുടെയും, മോഹങ്ങളുടേയും ഇൗണങ്ങൾ ഇഴചേർത്ത്​ ഇവർ പുതിയ കാലത്തി​​െൻറ ചലനങ്ങൾക്കൊപ്പം പാട ്ടുപാടുകയാണ്​. പ്​ളസ്​ടു വിദ്യാർത്ഥിയായ കീ ബോർഡ്​ വായിക്കുന്ന ആകാശും, പളസ്​ വൻ വിദ്യാർത്ഥിയായ ജോയലും, ഗായിക അയറിനും, ഗായകൻമാരായ റോബിനും, ജോബിയും ഒന്നിച്ചപ്പോഴാണ്​ ‘‘ലൈവ്​ മ്യൂസിക്​ ബാൻറ്​’ എന്ന സംഘം പിറന്നത്​. ചെറു പ്പം മുതൽ കീബോർഡ്​ വായിക്കുന്ന ആകാശി​​െൻറ മനസ്സിലാണ്​ ഇൗ ആശയം ആദ്യം രൂപപെട്ടത്​.

ഒരു വേദിയിൽ ജോയലി​​െൻ റ ഗിറ്റാർ വായന കണ്ടതോടെ ആകാശ്​ ത​​െൻറ ആഗ്രഹം ജോയലിനോട്​ പങ്കു​െവച്ചു. ഇതേ സ്വപ്​നവുമായി നടന്ന ജോയലിന്​ ആകാശിൻറ കൂട്ട്​ കൂടുതൽ ​ൈധര്യം പകർന്നു. പഴയ ഇൗണങ്ങൾക്ക്​ തങ്ങളുടെ കയ്യിലുള്ള കീബോർഡും, ഗിറ്റാറും, ഡ്രംസും ഉപയോഗിച്ച്​ പുതിയ ട്രാക്കുകൾ ഉണ്ടാക്കി ഇവർ വേദികളിൽ പാടി.. ഇവരുടെ ലൈവ്​ പരിപാടികൾക്ക്​ വൻ സ്വീകാര്യതായാണ്​ ഉണ്ടായത്​. അഞ്ചുപേരും സംഗീതം മനസ്സിൽ നിറച്ച്​ ഒറ്റമനസ്സോടെ ഇറങ്ങിയതോടെ ഇവർ ചെയ്​ത ഒാരോ പരിപാടികളും കയ്യടി വാങ്ങുന്നതായി.

ജീവകാരുണ്യ പ്രവർത്തനത്തിന്​ പണം സ്വരൂപിക്കേണ്ട വന്ന അവസരത്തിലാണ്​ ഇ്വർ മറ്റൊരു ആശയവുമായി രംഗ പ്രവേശം ചെയ്​തത്​. കൃസ്​ത്യൻ ഭക്​തി ഗാനങ്ങളിൽ പഴയ പാട്ടുകൾക്ക്​ പുതി പശ്​ചാത്തല സംഗീതമൊരുക്കി ഇവർ കാസറ്റുകൾ പുറത്തിറക്കി. അതിൽ നിന്ന്​ കിട്ടുന്ന മുഴുവൻ വരുമാനവും ജീവകാരുണ്യ പ്ര്വർത്തനങ്ങൾക്ക്​ നൽകി. ഇവരുടെ ഇൗ ഉദ്യമത്തിന്​ വൻ സ്വീകാര്യതയാണ്​ കിട്ടയത്​. പുതിയ ഉൗർജ്ജത്തോടെ പഴയ ഇൗണങ്ങൾ പുനരവതരിപ്പിക്കപെട്ട സി ഡികൾ ഒന്നൊഴിയാതെ വിറ്റുപോയി. സംഗീതത്തിൽ നിരവധി പരീക്ഷണങ്ങൾക്കാണ്​ ഇൗ വിദ്യാർത്ഥി സംഘം ഇതികം മുതിർന്നത്​. നിരവധി സിനിമാ ഗാനങ്ങൾ കോർത്തിണക്കി ഇവർ വേദിയിലവതരിപ്പിച്ച ഫ്യൂഷൻ ​ൈലവിന്​ ഏറെ ആരാധകരുണ്ടായി.

പഴയ ഇൗണങ്ങളെ മാറ്റി മറിക്കുകയോ വികൃതമാക്കുയോ ചെയ്യലല്ല ഇത്​... പഴപാട്ടുകളുടെ ശിൽപികളെ ഏറെ ബഹുമാനത്തോടെ മനസ്സിൽ ആരാധിച്ച്​ പുതിയകാലത്തി​​െൻറ കേൾവി സുഖം നൽകി പുതിയ ശബ്​ദത്തിൽ പാടുക മാത്രമാണ്​ തങ്ങൾ ചെയ്യുന്നതെന്ന്​ ട്രൂപ്​ ഡയറക്​ടർ ആകാശ്​ പറഞ്ഞു. സംഗീതത്തി​​െൻറ വൈവിധ്യത തങ്ങൾക്ക്​ ബോധ്യമാകുന്നതിനും, കൂടുതൽ പഠിക്കുന്നതിനും ഇത്​ ഉപകരിക്കും എന്നും ആകാശ്​ കൂട്ടിച്ചേർത്തു. ദമ്മാമിൽ തന്നെ നുറുലധികം വേദികളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ പുതിയആൽബത്തി​​െൻറ പണിപ്പുരയിലാണ്​ ഇൗ അഞ്ചംഗ സംഘം.

കൃസ്​ത്യൻ ഭക്​തി ഗാനങ്ങളെ പരമ്പരാഗത സംഗീത ധാര​ക്കൊപ്പം മറ്റുള്ളവർക്ക്​ കൂടി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ഇൗണങ്ങൾ സന്നിവേശിപ്പിക്കാനാണ്​ തങ്ങൾ മ്രിക്കുന്നതെന്ന്​ ജോയൽ പറഞ്ഞു. സമയമെടുത്ത്​ പരസ്​പരം അഭിപ്രായങ്ങൾ കൈമാറി ഞങ്ങളുടെ ഒത്തൊരുമയുടെ പ്രതീകമായായയിരിക്കും ഇൗ ആൽബം ഇറങ്ങുക എന്നും ജോയൽ പറഞ്ഞു. അഞ്ച​ുപേരും ചെറുപ്പം മുതൽ ദമ്മമിൽ തന്നെ പഠിച്ചു വളർന്നവരാണ്​. ആകാശ്​ തിരുവല്ല സ്വദേശിയാണ്​. ജോയൽ അടൂരും, ജോബി ഭരണിക്കാവിലും, അയറിൻ അയിരൂര്​ കാരിയും, റോബിൻ റാന്നിക്കാരനുമാണ്​.

തട്ടുപൊളിപ്പൻ സംഗീതം ഇഷ്​ടപെടുന്നവരാണ്​ പുതിയ തലമുറ എന്ന ആക്ഷേപത്തോട്​ ഇവർ യോജിക്കുന്നില്ല. മെലഡി ഗാനങ്ങൾ ഇഷ്​ടപെടുന്നവരാണ്​ ഞങ്ങൾ... വേദിയിൽ അധികം പാടുന്നതും അത്തരം ഗാനങ്ങൾ തന്നെ. എങ്കിലും ഇന്നത്തെ തലമുറയുടെ ഹൃദയങ്ങളെ സ്വാധീനിക്കുന്ന ഒരു സംഗീതമുണ്ട്​... നാടൻപാട്ടുകളുടെ ഇൗണങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത്​ പുതിയ തലമുറ തന്നെയായിരിക്കും. ആസ്വദനത്തിന്​ അതിരുകളില്ല.. ഒരു സദസ്സ്​ എല്ലാ വിഭാഗം ആളുകളും ഉൽപെടുന്നവരാണ്​. അവരെ എല്ലാവരേയും തൃപ്​തി പെടുത്തുക എന്ന വലിയ ശ്രമമമാണ്​ ഞങ്ങളുടേത്​..... അഞ്ച​ുപേരുടേയും ഇൗ കാഴ്​ചപാടുകൾ.. ​ പാട്ടുകൾ ഇവർക്ക്​ വെറും കുട്ടിക്കളിയല്ല എന്ന്​ ബോധ്യപെടുത്തുന്നതായിരുന്നു.

Tags:    
News Summary - Live Music Band-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.