ലോ​ക കേ​ര​ള​സ​ഭ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സാ​ഹി​ത്യ മ​ത്സ​രം

റി​യാ​ദ്: മൂ​ന്നാ​മ​ത് ലോ​ക കേ​ര​ള​സ​ഭ​യോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സ സാ​ഹി​ത്യ രം​ഗ​ത്തെ പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ന്‍ പ്ര​വാ​സി സാ​ഹി​ത്യ മ​ത്സ​രം ഒ​രു​ക്കു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍ ഒ​രു​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ല്‍ ചെ​റു​ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നി​വ​യി​ല്‍ സ​ബ് ജൂ​നി​യ​ര്‍ (എ​ട്ട്-12), ജൂ​നി​യ​ര്‍ (13-18), സീ​നി​യ​ര്‍ (19 മു​ത​ല്‍) വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് മ​ത്സ​രി​ക്കാം.

ര​ച​ന​ക​ള്‍ ജൂ​ണ്‍ 10ന് ​മു​മ്പ് lksmm2022@gmail.com എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് പ്രാ​യം തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​വും വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ത്തും സ​ഹി​തം അ​യ​ക്ക​ണം.

ചെ​റു​ക​ഥ, ക​വി​ത മ​ത്സ​ര​ങ്ങ​ള്‍ക്ക് വി​ഷ​യ​നി​ബ​ന്ധ​ന​യി​ല്ല. 'കോ​വി​ഡാ​ന​ന്ത​ര പ്ര​വാ​സ​ജീ​വി​തം' എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഞ്ചു പു​റ​ത്തി​ല്‍ ക​വി​യാ​ത്ത ലേ​ഖ​ന​മാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​ക്കേ​ണ്ട​ത്.

മ​ല​യാ​ള സാ​ഹി​ത്യ ലോ​ക​ത്തെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ട​ങ്ങു​ന്ന ജൂ​റി ആ​യി​രി​ക്കും വി​ധി നി​ർ​ണ​യി​ക്കു​ക.

വി​ജ​യി​ക​ള്‍ക്ക് പ്ര​ശ​സ്തി​പ​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഫ​ല​ക​വും ആ​ക​ര്‍ഷ​ക​മാ​യ അ​ക്ഷ​ര സ​മ്മാ​ന​പ്പെ​ട്ടി​യും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍ക്കും ഓ​ണ്‍ലൈ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും ന​ല്‍കും.

Tags:    
News Summary - literary competition for expat students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.